75 വയസ് പിന്നിട്ട 75 പേർ; സ്വാതന്ത്ര്യം അനുവഭിച്ചും ആസ്വദിച്ചും വളര്‍ന്ന തലമുറ; ആദരം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എഴുപത്തിയഞ്ച് വയസ് പിന്നിട്ട എഴുപത്തിയഞ്ച് പേര്‍ക്ക് ആദരം. എറണാകുളം കുമ്പളങ്ങി പഞ്ചായത്താണ് പരിപാടി സംഘടിപ്പിച്ചത്.

നാടിന്റെ സ്വതന്ത്ര്യത്തോളം പഴക്കമുണ്ട് ഇവര്‍ക്ക്. സ്വാതന്ത്ര്യം അനുവഭിച്ചും ആസ്വദിച്ചും വളര്‍ന്ന തലമുറ. എഴുപത്തിയഞ്ച് വയസ് പിന്നിട്ട എഴുപത്തിയഞ്ചല്ല അതിലധികം ആളുകളുണ്ട് കുമ്പളങ്ങി പഞ്ചായത്തില്‍. പക്ഷേ എല്ലാവരെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ല.

എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തില്‍ വീണ്ടും ഒത്തുകൂടണമെന്ന് ഉറപ്പിച്ചാണ് എല്ലാവരും പിരിഞ്ഞത്.