ധീരന്മാരുടെ ജീവത്യാഗവും സമർപ്പണവും; ചരിത്രം ഉറങ്ങുന്ന 'സ്വാതന്ത്ര്യ സ്മാരകങ്ങൾ'

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം ആഘോഷിക്കുന്ന ആഹ്ലാദകരമായ  നിമിഷത്തിലാണ് നമ്മളോരുരുത്തരും ഉള്ളത്.  ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ജനാധിപത്യ ഇന്ത്യയെ രൂപപ്പെടുത്തി എടുക്കുന്നതിൽ ആയിരക്കണക്കിന് പേരുടെ ജീവത്യാഗവും സമർപ്പണവും ഉണ്ട്. അത് ഓർമിപ്പിക്കുന്ന നിരവധി ചരിത്ര സ്മാരകങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളത്.  രാജ്യം സ്വാതന്ത്ര്യത്തിന്‍റെ വജ്രജൂബിലി ആഘോഷിക്കുമ്പോൾ അത്തരത്തിലുള്ള ചില ചരിത്രസ്മാരകങ്ങളിലൂടെ കടന്നുപോകാം. അവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ പ്രൊഫ. കെടി  രവീന്ദ്രനും ചേരുന്നു.