പരുമല പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണു; രണ്ട് മീറ്റർ ആഴമുള്ള ഗർത്തം

പത്തനംതിട്ട പരുമല പാലത്തിന്‍റെ അപ്രോച്ച് റോഡ് ഇടിഞ്ഞ് താണ് വൻ ഗർത്തം രൂപപ്പെട്ടു. രണ്ട് മീറ്ററോളം ആഴമുള്ള ഗർത്തമാണ് രൂപപ്പെട്ടത്. PWD ഉദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാലത്തിലൂടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.