അടിസ്ഥാന വികസനത്തിലൂന്നി പ്രകടനപത്രിക; ബിജെപിയുടെ വികസനനയരേഖ പുറത്ത്

ഒന്നിനും കൊള്ളാത്ത നൂറുപേര്‍ നിയമസഭയില്‍ വേണോ അതോ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ജയിക്കണോയെന്നതാണ് തൃക്കാക്കരയില്‍ ബിജെപി മുന്നോട്ടുവയ്ക്കുന്ന ചോദ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അടിസ്ഥാന വികനത്തിലൂന്നിയുള്ള പ്രകടന പത്രികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തൃക്കാക്കര  ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വികസന നയരേഖ പുറത്തിറക്കി. കോര്‍പറഷനിലെ ശുചീകരണത്തൊഴിലാളി തങ്കമണിയ്ക്ക് ആദ്യ കോപ്പി നല്‍കി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു

 കോര്‍പറഷനിലെ ശുചീകരണത്തൊഴിലാളി തങ്കമണിയ്ക്ക് ആദ്യ കോപ്പി നല്‍കി ദേശീയ സെക്രട്ടറി അരവിന്ദ് മേനോന്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണന്‍, ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.