വറുതിയുടെ കാലത്തും അവഗണന; പണിമുടക്കിൽ നിശ്ചലമായി തീരദേശം

തീരദേശം നിശ്ചലമാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പണിമുടക്ക്. സബ്സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കുക, തീരശോഷണം തടയുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. കേരള മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും തുറമുടക്കിന് ആഹ്വാനം നല്കിയിരുന്നു.