ബോട്ട് മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. രണ്ട് വലിയ ക്രയിനുകള്‍ എത്തിച്ചാണ് തിരച്ചില്‍. മൂന്നുപേരെയാണ് കാണാതായത്. കടല്‍ ശാന്തമായതു കാരണം തീരരക്ഷാസേനയും തീരദേശ പൊലീസും രംഗത്തുണ്ട്. ക്രയിന്‍ എത്തിക്കാന്‍ വഴിയില്‍ തടസമായി നിന്ന തെങ്ങ് മുറിച്ചുമാറ്റി. ക്രെയിനിന്റെ സഹായത്തോടെ പുലിമുട്ടില്‍ കുടുങ്ങിയവരെ വീണ്ടെടുക്കാനാണ് ശ്രമം. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് ഉപയോഗിക്കുന്ന ക്രെയിന്‍ കൊണ്ടുവരാന്‍ ഇന്നലെ വിഴിഞ്ഞം സമരസമിതി സമ്മതിച്ചിരുന്നു