പി.ടിയുടെ പൊതുദർശനത്തിന് ഒന്നരലക്ഷത്തിന്റെ പൂക്കള്‍; പ്രതിഷേധിച്ച് പ്രതിപക്ഷം

അന്തരിച്ച എംഎൽഎ പി.ടി.തോമസിന്റെ പൊതുദർശനത്തിന് ഒന്നരലക്ഷം രൂപയുടെ പൂക്കള്‍ വാങ്ങിയ തൃക്കാക്കര നഗരസഭയുടെ നടപടിക്കെതിരെ  കൗണ‍്സില്‍ യോഗത്തിൽ പ്രതിപക്ഷ ബഹളം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം കൗണ‍സിൽ നടപടികൾ തടസപ്പെടുത്തി.  മുഖ്യമന്ത്രിയടക്കം വിഐപികള് പങ്കെടുത്തതു കൊണ്ടാണ് അലങ്കാരത്തിന് പൂക്കള് വാങ്ങിയതെന്നും പിടിയോടുള്ള അനാദരവല്ലെന്നുമാണ് യുഡിഎഫ് ഭരണസമിതിയുടെ ന്യായീകരണം

തന്‍റെ മൃതശരീരത്തില് ഒരു റീത്ത് പോലും വെക്കരുതെന്നായിരുന്നു  പിടി തോമസിന്‍റെ അന്ത്യാഭിലാഷം. എന്നാല്‍  തൃ-ക്കാക്കര എം എല് എയുടെ മൃതദേഹം കാക്കാനാട് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ യുഡിഎഫ് ഭരണസമിതി തീരുമാനിച്ചത് മറിച്ച്. പൊതുദര്ശനത്തിനായി വാങ്ങിയത് ഒന്നരലക്ഷം രൂപയുടെ പൂക്കള്‍ .അന്ന് ഭക്ഷണം വിളന്പിയെന്ന പേരിൽ ചെലവിട്ടത് ഏകദേശം നാല്പ്പതിനായിരം രൂപ. ഒടുവില്‍ ബില്ല് പുറത്ത് വന്നപ്പോഴാണ് പ്രതിപക്ഷം രംഗത്തെത്തിയത്.  പിടിയോടുള്ള   അനാദരവാണ് ഇതെന്നും ഇത്രയും തുക ചെലവഴിച്ചതിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.കൗണ്‍സില്‍ യോഗത്തില്നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വെച്ചു.  

എന്നാല്‍ പൊതുദർശനത്തിന്റെ തലേദിവസം ഇടതുപക്ഷത്തെ അംഗങ്ങല്‍ കൂടി പങ്കെടുത്ത അടിയന്തര കൗണ്‍സില് യോഗമാണ് തുക ചെലവാക്കാന്‍ തീരുമാനിച്ചതെന്നാണ് ഭരണപക്ഷത്തിന്‍റെ മറുപടി . പൊതുദര്‍ശനത്തിന് മൊത്തം ചെലവായത് നാലലക്ഷത്തിലേറെ രൂപ. ഇത് വിവാദമായതോടെ പാര്‍ട്ടി ഈ ചെലവ് വഹിക്കുമെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം.