മുല്ലപ്പെരിയാറിൽ നിന്നും വെള്ളം തുറുന്നുവിടുന്നു; സംസ്ഥാനം ഇടപെടുന്നതിൽ വീഴ്ച; ആരോപണം

മുല്ലപെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നതില്‍ ശക്തമായി ഇടപെടുന്നതില്‍ സംസ്ഥാനം കാലതാമസം വരുത്തിയെന്ന പരാതി ഉയരുന്നു. മേല്‍നോട്ടസമിതിക്ക് മുന്നില്‍ പ്രശ്നം ഉന്നയിക്കുന്നതിലും വീഴ്ചയുണ്ടായി. തമിഴ്നാട് മുഖ്യമന്ത്രിയോടോ ചീഫ് സെക്രട്ടറിയോടോ നേരിട്ട് സംസാരിക്കുന്നതിനും അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 

നവംബര്‍ 30നാണ്  മുല്ലപെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്നത്. റൂള്‍ കര്‍വ് അനുസരിച്ച് ഏറ്റവും ഉയര്‍ന്ന അനുവദനീയമായ ജലനിരപ്പാണത്. അതിന് ശേഷം ഏഴുതവണയായി തമിഴനാട് മുല്ലപെരിയാറില്‍ നിന്ന്  വെള്ളം ഒഴുക്കി. മുന്നറിയിപ്പില്ലാതെയും രാത്രിയുമാണ് വെള്ളം തുറന്നു വിട്ടത്. പെരിയാറിന്‍റെ തീരത്തെ ജനവാസ മേഖലകളില്‍ വെള്ളം പൊങ്ങുന്നതിനും ആളുകള്‍ ഭീതിയിലാകുന്നതിനും ഇടയാക്കിയിട്ടും കേരളത്തെ പ്രതിനിധീകരിച്ച് ആരും തമിഴ്നാട് മുഖ്യമന്ത്രിയോടോ ചീഫ്സെക്രട്ടറിയോടോ നേരിട്ട് സംസാരിച്ചിട്ടില്ല. 

കേരളവും തമിഴ്നാടും അംഗങ്ങളായ ഉന്നതാധികാര സമിതിയെയും ഗൗരവസ്ഥിതി ബോധ്യപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെടട്ു. സുപ്രീം കോടതിയില്‍ ഇടക്കാല സത്യവാങ്മൂലം നല്‍കുന്നതിനും ഒരാഴ്ച സമയമെടുത്തു. നാളെ ( വെള്ളി) മുല്ലപെരിയാര്‍കേസ് പരിഗണികക്ുമ്പോള്‍ കോടതി കേരളത്തിനോട് എത്രഅനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കും എന്നത് നിര്‍ണായകമാകും. ഉദാസീനമാണ് സംസ്ഥാന സര്‍്ക്കാരിന്‍റെ നിലപാടെന്ന ആക്ഷേപം പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിക്കുന്നുണ്ട്. പെരിയാര്‍തീരത്ത് താമസിക്കുന്നവരുടെ പ്രതിഷേധവും ശക്തിപ്രാപിക്കുകയാണ്.