എൽഡിഎഫ് വിജയാഘോഷത്തിൽ വിനായകൻ; പങ്കുചേർന്ന് ജോജുവും; വിഡിയോ

ഉപതെരഞ്ഞെടുപ്പില്‍ കൊച്ചിയിൽ എൽഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടൻ ജോജു ജോർജും. നടൻ വിനായകൻ ഉൾപ്പെടെ ആഘോഷത്തിന്റെ മുന്നിലുണ്ടായിരുന്നു. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് എത്തിയപ്പോൾ ഷൂട്ടിങ് തിരക്കിലായിരുന്ന ജോജു വിനായകനെ കണ്ട് വരികയായിരുന്നു. പിന്നാലെ ഇലത്താളം വാങ്ങി െകാട്ടുകയും ആഘോഷത്തിൽ പങ്കുചേരുകയും ചെയ്തു. വിനായകന്റെ ഡിവിഷനില്‍ എൽഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചത്. വിഡിയോ കാണാം.