വാക്കുകള്‍ അതിസമ്പന്നം; കുസൃതി നിറയുന്ന വരികൾ; ബിച്ചു തിരുമലയെ അനുസ്മരിച്ച് മോഹൻ സിതാര

ഗാനരചയിതാവ് ബിച്ചു തിരുമലയുടെ വിയോഗം വിശ്വസിക്കാനാവാത്തതെന്ന് സംഗീത സംവിധായകൻ മോഹൻ സിതാര. ഏറെ നല്ല ഗാനങ്ങൾ മലയാളത്തിനു നൽകിയ വ്യക്തിയായിരുന്നു ബിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ അതി സമ്പന്നമായിരുന്നു. താനും ബിച്ചുവും ഒന്നിച്ചൊരുക്കിയ  ജംഗിൾബുക്കിലെ പാട്ട് ഏറെ കുസൃതിയും വിസ്മയവും നിറച്ചതായിരുന്നുവെന്നും മലയാള ഗാനലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്നും മോഹൻസിതാര അനുസ്മരിച്ചു.

ബിച്ചു തിരുമലയ്ക്ക്  79 വയസായിരുന്നു. നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു. അയ്യായിരത്തിലേറെ പാട്ടുകളെഴുതി. 1942 ഫെബ്രുവരി 13ന് ചേർത്തലയിലാണ് ജനനം. ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കാണ് ആദ്യം ഗാനം രചിച്ചതെങ്കിലും ആദ്യം പുറത്തിറങ്ങിയത് ‘അക്കല്‍ദാമയാണ്. 1981 ലും 1991ലും രണ്ടുവട്ടം സംസ്ഥാന അവാര്‍ഡ് ലഭിച്ചു.