ആറാം ലേലത്തിൽ അറുപതിലേറെ കടകൾ; ശബരിമലയിൽ ഭക്ഷണശാലകൾ സജീവം

ആറാമത്തെ ലേലത്തിൽ ശബരിമലയില്‍ വിറ്റുപോയത് അറുപതിലധികം കടകൾ. മുൻ വർഷങ്ങളെക്കാൾ അൻപതുശതമാനത്തോളം തുക താഴ്ത്തിയാണ് ലേലം കൊണ്ടത്. ആരോഗ്യ വകുപ്പിൽ നിന്നു അനുമതി ലഭിച്ചാൽ തീർഥാടകർക്ക് കൂടുതൽ ഇളവ് നൽകും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിലെ അൻപതിന് മുകളിൽ വ്യാപാര സ്ഥാപനങ്ങളും നാളികേരവും ഉൾപ്പടെയുള്ളവ ലേലം കൊണ്ടു. ഇതോടെ മൂന്നിടത്തും അത്യാവശ്യം ഭക്ഷണശാലകളും മറ്റുമായി. വിറ്റുപോകാത്തവയ്ക്കായി ഉടൻ ലേലം നടത്തെണ്ടന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

പമ്പാ സ്നാനം, പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത വഴിയുള്ള യാത്ര, നെയ്യഭിഷേകം, വിരിവെയ്ക്കൽ തുടങ്ങിയവയ്ക്ക് ഇപ്പോഴുള്ള നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ  വർധനയുണ്ടെങ്കിലും തീർഥാടകരുടെ എണ്ണം കാര്യമായി കൂടിയിട്ടില്ല.