നികുതിയില്ലാതെ പെട്രോള്‍ വിതരണം ചെയ്ത് കോൺഗ്രസ്; വേറിട്ട പ്രതിഷേധം

പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് നികുതിയില്ലാതെ പെട്രോള്‍ വിതരണം ചെയ്ത്  മലപ്പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സമാന്തര പെട്രോള്‍ പമ്പ് നിര്‍മിച്ചായിരുന്നു സമരം. കെ.പി.സി.പി. വര്‍ക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.

44 രൂപ 52 പൈസയ്ക്കാണ് ഒരു ലീറ്റര്‍ പെട്രോള്‍ വിതരണം ചെയ്തത്. ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി അധ്യക്ഷനായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല തുടങ്ങിയവര്‍ പങ്കെടുത്തു.