ഡൽഹിയിലേക്ക് സൈക്കിൾ ചവുട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; ഇന്ധനവിലവർധനയ്ക്കെതിരെ

ഇന്ധനവിലവർധനക്കെതിരെ കൊല്ലത്തു നിന്ന് ‍ഡല്‍ഹിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ സൈക്കിള്‍ യാത്ര. കൊല്ലത്തുകാരന്‍ റാഫിയും പാലക്കാട്ടുകാരന്‍ വിഷ്ണുവുമാണ് നാല്‍പതു ദിവസം സൈക്കിള്‍ ചവിട്ടി ഡല്‍ഹിയിലെത്തുന്നത്.

നാല്പതു ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ 2500 ലേറെ കിലോമീറ്ററാണ് കൊല്ലത്തുകാരന്‍ റാഫിയുടെ മുന്നിലുളളത്. തൃശൂരിൽ നിന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി എസ് .വിഷ്ണുവും റാഫിയ്ക്കൊപ്പം ചേരും. കര്‍ഷകസമരത്തിന് പിന്തുണപ്രഖ്യാപിച്ച് ഇന്ധനവിലവർധനക്കെതിരെയാണ് സൈക്കിള്‍ യാത്ര. 

യൂത്ത് കോൺഗ്രസ് പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിന് മുന്നോടിയായി ഡല്‍ഹിയിലെത്തും. കൊല്ലം ഡിസിസി ഓഫിസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ സൈക്കിൾ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഫൊട്ടോഗ്രഫർ കൂടിയായ റാഫി നേരത്തെ രണ്ടു ഘട്ടങ്ങളിലായി 47 ദിവസം ഡൽഹിയിലെ കർഷക സമരത്തിൽ അണിചേർന്നു ചിത്രങ്ങൾ പകർത്തിയിരുന്നു.