കിണറിന് സമീപം സെപ്റ്റിക് ടാങ്ക്; അയൽക്കാരൻ കാരണം കുടിവെള്ളം മുട്ടി; പരാതി

അയല്‍ക്കാരന്‍ കാരണം കുടിവെള്ളം മുട്ടിയിരിക്കുകയാണ് തിരുവല്ല കല്ലിശേരി സ്വദേശി ശിവരാമനാചാരിക്ക്. രണ്ടു വര്‍ഷമായി കലക്ടര്‍ക്കടക്കം പരാതി നല്‍കിയിട്ടും ന‌ടപടിയുണ്ടായിട്ടില്ല 

രണ്ട് വര്‍ഷം മുന്‍പാണ് ശിവരാമനാചാരി വീട് വച്ചത്. അഞ്ചുമാസം കഴിഞ്ഞപ്പോള്‍ അയല്‍ക്കാരന്‍ കിണറിന് നാലുമീറ്റര്‍ മാത്രം അകലെ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു. പഞ്ചായത്തിന് പരാതി നല്‍കി, പൊലീസിനെ സമീപിച്ചു, ജില്ലാ കലക്ടര്‍ക്കടക്കം പരാതി നല്‍കി. ഫലമുണ്ടായില്ല. കിണറിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാതെയുമായി. കിണറിലേക്ക് മാലിന്യം എത്തുന്നു എന്നാണ് പരാതി

കിണര്‍ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന പരിശോധനാ റിപ്പോര്‍ട്ടുമായി വീണ്ടും നീതി തേടി അലയുകയാണ് ശിവരാമനാചാരി.