പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മൂന്നാംവർഷത്തിലേക്ക്; 3 സൗജന്യ പദ്ധതികൾ

പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മൂന്നാംവർഷത്തിലേക്ക് കടന്നു. രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് 3 സൗജന്യ പദ്ധതികളാണ് മാർ സ്ലീവാ മെഡിസിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി രണ്ടാം ടവറിന്റെ ആശീർവാദം പാലാ ബിഷപ്പ് മാർ 

കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ എന്ന ലക്ഷ്യത്തോടെയാണ് പാലാ രൂപതയുടെ കീഴിൽ മാർ സ്ലീവാ മെഡിസിറ്റി 2019ൽ പ്രവർത്തനം ആരംഭിച്ചത്. നാൽപ്പതിലേറെ  വിഭാഗങ്ങളിലായി 150 ലേറെ ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്.  മൂന്നാം വർഷത്തിലേക്ക്  കടക്കുമ്പോൾ മൂന്ന് സൗജന്യ പദ്ധതികളാണ് ആശുപത്രി നടപ്പിലാക്കുന്നത്. പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള അനാഥ കാരുണ്യ കേന്ദ്രങ്ങളിൽ കഴിയുന്നവർക്ക് ഡോക്ടർമാർ നേരിട്ടെത്തി സൗജന്യ ചികിത്സയും മരുന്നും നൽകുന്ന 'പുനർജനി സൗജന്യ ചികിത്സാ പദ്ധതിയാണ് ആദ്യത്തേത്. കാരുണ്യ പദ്ധതിയായ 'കോവിഡ് ഫൈറ്റേഴ്സിന്റെ വീടുകളിൽ ചെന്ന് സൗജന്യമായി ചികിത്സിക്കുന്ന പദ്ധതി പ്രവർത്തനം ഈ മാസം മുതൽ പുനരാരംഭിക്കും. നിർധനർക്ക് സൗജന്യമായി കോവിഡ് വാക്സിനേഷൻ നൽകുന്ന 'ഞങ്ങളുണ്ട് കൂടെ " മെഗാ വാക്സിനേഷൻ ക്യാംപാണ് മൂന്നാമത്തെ പദ്ധതി. ഇതിന് പുറമെ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടവും പൂർത്തിയായി.

150 മുറികൾ, പൊള്ളൽ ചികിത്സാ ഐസിയു, അവയവ മാറ്റിവയ്ക്കൽ ഐസിയു, ഐസലേഷൻ ഐസിയു, മെഡിക്കൽ ഐസിയു, രാജ്യാന്തര നിലവാരമുള്ള 18 സ്യൂട്ട് റൂമുകൾ എന്നിവ ഇവിടെയുണ്ട്. 

മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.