ചെളിക്കുളമായി റോഡ്; വലഞ്ഞ് കാൽനടയാത്രക്കാർ; ദുരിതത്തിൽ നാട്

വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ നടക്കാന്‍ കഴിയാതെ ജനങ്ങള്‍. ചെങ്ങന്നൂര്‍ വെണ്‍മണിയിലാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്ന റോഡ്

വെണ്‍മണി –ആലാ പഞ്ചായത്തുകളില്‍ കൂടി കടന്നു പോകുന്ന ഉളിയന്ത്ര – മാമ്പ്രപാടം റോഡാണിത്. തകര്‍ന്നിട്ട് പതിറ്റാണ്ടുകളായി. നിലവില്‍ ചെളിക്കുളമാണ് ഈ വഴി. നടന്നു പോകാന്‍ കഴിയാത്തത്ര ദുരിതം. വാഹനയാത്രക്കാരും കുഴപ്പത്തിലാണ്. രോഗികളെ കൊണ്ടുപോകാനായി ടാക്സി വിളിച്ചാന്‍ വരാന്‍ തയാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പഞ്ചായത്ത് അംഗങ്ങളും, എംഎല്‍എമാരും മാറി മാറി വന്നിട്ടും വഴിയുടെ അവസ്ഥയ്ക്ക് മാറ്റമില്ല. റോഡ് കഴിഞ്ഞാന്‍ മാറിയിടാനായി വസ്ത്രങ്ങളും ചെരുപ്പും വേറെ കരുതേണ്ട സ്ഥിതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.