തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണി ഉടൻ; മേയറുടെ ഉറപ്പ്

തിരുവനന്തപുരം നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണി ഉടനെന്ന് മേയര്‍. തകര്‍ന്ന റോഡുകളുടെ കണക്കും എസ്റ്റിമേറ്റും തയാറാക്കിയതായും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കുറച്ച് ദിവസം മഴ മാറിയാലുടന്‍ കരാറുകാര്‍ പണി തുടങ്ങുമെന്ന് അറിയിച്ചെന്നും മേയര്‍. റോഡുകളിലെ ദുരിത യാത്ര തുറന്ന് കാട്ടിയ മനോരമ ന്യൂസ് പ്രത്യേക കവറേജിന് പിന്നാലെയാണ് മേയറുടെ ഉറപ്പ്. 

തലസ്ഥാനത്തെ റോഡിലിറങ്ങി നട്ടം തിരിഞ്ഞ യാത്രാക്കാരുടെ ദുരിതം മനോരമ ന്യൂസ് പുറത്തു കൊണ്ടിരുന്നു. ഇവര്‍ക്കായി മേയര്‍ മുന്നോട്ട് വെക്കുന്ന ഉറപ്പ് ഇതാണ്.

റോഡിന്റെ പ്രാധാന്യം അനുസരിച്ച് അറ്റകുറ്റപ്പണിക്ക് മുന്‍ഗണന നല്‍കുമെന്നതാണ് കോര്‍പ്പറേഷന്റെ നിലപാട്. കോര്‍പ്പറേഷന്‍ റോഡുകളോടൊപ്പം പൊതുമരാമത്ത് റോഡുകളും നഗരത്തിലേറെയുണ്ട്. ഇവ രണ്ടിലും കുഴികളടച്ചാലേ യാത്രാ ദുരിതം തീരൂ