വിറ്റ ഓട്ടോറിക്ഷകള്‍ എല്ലാം കട്ടപ്പുറത്ത്; ഇ-ഓട്ടോ പദ്ധതി പ്രതിസന്ധിയില്‍

പൊതുമേഘലാ സ്ഥാപനമായ കേരള ഓട്ടോ മൊബീല്‍സിന്‍റെ ഇ.ഓട്ടോ പദ്ധതി പ്രതിസന്ധിയില്‍. വിറ്റു പോയ ഓട്ടോറിക്ഷകളുടെ ബാറ്ററികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു വിതരണക്കാര്‍. സ്പെയര്‍പാര്‍ട്സ് ദൗര്‍ലഭ്യത്താല്‍ ആകെയുള്ള അഞ്ചു വിതരണക്കാരില്‍ നാലുപേരും ഡീലര്‍ഷിപ്പ് ഉപേക്ഷിച്ചു

സംസ്ഥാന സര്‍ക്കാര്‍ അഭിമാനപദ്ധതിയായി കൊണ്ടു വന്നതാണ് കേരള ഓട്ടോമൊബീല്‍സ് വഴിയുള്ള ഇ – ഓട്ടോ പദ്ധതി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ വിദേശത്ത് കയറ്റുമതി ചെയ്യുമെന്നും ഉദ്ഘാടനവേളയില്‍ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. ഒരുവര്‍ഷം പിന്നിടുമ്പോള്‍ വിറ്റ ഓട്ടോറിക്ഷകള്‍ എല്ലാം കട്ടപ്പുറത്തായി. ബാറ്ററിയാണ് പ്രധാനമായും പ്രവര്‍ത്തനരഹിതമായത്. പകരം സ്പെയര്‍പാട്സിനായി വിളിച്ചാല്‍ ഓട്ടോ മൊബൈല്‍സിലെ ഉദ്യോഗസ്ഥരും പ്രതികരിക്കുന്നില്ലെന്നു വിതരണക്കാര്‍ പരാതിപ്പെടുന്നു

വളരെ പ്രതീക്ഷയോടെ ഡീലര്‍ഷിപ്പെടുത്ത പ്രിന്‍സി ഇപ്പോള്‍ മുടക്കിയ കാശിനായി വ്യവസായ മന്ത്രിയുടേയും സെക്രട്ടറിയുടേയും ഓഫിസ് കയറിഇറങ്ങുകയാണ്. നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കേരള ഓട്ടോമൊബൈല്‍സ് കരകയറുന്നതിനായാണ് ഇ.ഓട്ടോ പദ്ധതിയിലേക്ക് കടന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ സഹായവും നല്‍കിയിരുന്നു