ഭാര്യയെ ചികത്സിക്കണം, മകനെ പഠിപ്പിക്കണം; പണമില്ല; കനിവ് തേടി തോമസ്

കിടപ്പിലായ ഭാര്യയെയും കൊണ്ട് ജീവിതത്തോട് പൊരാടുകയാണ് കണ്ണൂര്‍ കൊളക്കാടെ എം ജെ തോമസ്. മുഴുവന്‍ സമയവും ഭാര്യയോടൊപ്പം സഹായത്തിന് നില്‍ക്കേണ്ടതിനാല്‍ തോമസിന് ജോലിക്കും പോകാന്‍ പറ്റില്ല. മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്താം ക്ലാസ് കഴിഞ്ഞ മകന്‍റെ പഠനവും ചോദ്യചിഹ്നമായി നില്‍ക്കുന്നു.

ഒരു വര്‍ഷം മുമ്പാണ് പ്രമേഹവും രക്തസമ്മര്‍ദവും വര്‍ധിച്ചതിനെ തുടര്‍ന്ന് കൊളക്കാട് വെള്ളൂന്നിയിലെ തോമസിന്‍റെ ഭാര്യ വത്സ തളര്‍ന്നുവീണത്. ഒമ്പതു ദിവസം ഐസിയുവില്‍. ഒരു ലക്ഷത്തിലേറെ ചെലവായി. വലതു ഭാഗം തളര്‍ന്ന വത്സ കിടപ്പിലാണ്. ഫിസിയോതെറാപ്പിയിലൂടെ ചെറുതായെങ്കിലും എഴുന്നേറ്റ് ഇരിക്കാന്‍ പറ്റുന്നുണ്ടിപ്പോള്‍.

ഫിസിയോതെറാപ്പിയും മരുന്നും തുടര്‍ന്നാല്‍ ഫലമുണ്ടാകും. പക്ഷേ, പണം കണ്ടെത്തുകയാണ് വെല്ലുവിളി. കയ്യിലുള്ളതെല്ലാം തീര്‍ന്നു. വീടിനും, പിന്നീട് ശുചിമുറിക്കും അപേക്ഷിച്ചെങ്കിലും പഞ്ചായത്ത് കനിഞ്ഞില്ല. ഭാര്യയുടെ രോഗം മാറണം. മകനെ പഠിപ്പിക്കണം. തോമസ്, സുമനസുകളുടെ സഹായം തേടുകയാണ്.

THOMAS M J 

Federal Bank

Ac No : 20290100025496

IFSC : FDRL0002029

Branch : Kolakkad

mob : 9645801293