ശ്രീജിത്തിന്‍റെ മൃതദേഹം രാത്രിയോടെ ജന്മനാട്ടില്‍ എത്തിക്കും; സങ്കടക്കടലിൽ നാട്

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച നായ്ബ് സുബേദാര്‍ എം.ശ്രീജിത്തിന്‍റെ ഭൗതികശരീരം രാത്രിയോടെ ജന്മനാട്ടില്‍ എത്തിക്കും. നാളെയാകും സംസ്ക്കാരം നടക്കുക. മൃതദേഹം അതിവേഗം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ജില്ലാഭരണകൂടവും അറിയിച്ചു. 

കൊയിലാണ്ടി പൂക്കാട്ടെ മയൂരം നിശബ്ദമാണ്. സങ്കടക്കടലിലാണ് ഭാര്യയും രണ്ടുമക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം. ആശ്വസിപ്പിക്കിനാകാത്ത അവസ്ഥയില്‍ ബന്ധുക്കളും അയല്‍വാസികളും. കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം റോഡ് മാര്‍ഗം വീട്ടിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് സമയം കൂടൂതലാകുമെന്നതിനാല്‍ ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കാനും ഇടപെടലുകള്‍ നടക്കുന്നുണ്ട്.

മൂന്ന് മാസം മുമ്പാണ് ശ്രീജിത് അവസാനമായി നാട്ടില്‍ എത്തിയത്. അടുത്ത മാസം വീണ്ടും അവധിയെടുത്ത് വരാനിരുന്നതാണ്.  നാളെയാകും സംസ്ക്കാരം. മൃതദേഹം എത്തുന്ന മുറയ്ക്കേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.