കോവിഡിൽ ഉൽസവമേളം നിലച്ചു; ഉപജീവനത്തിന് തെരുവിലേക്കിറങ്ങി കച്ചവടക്കാർ

ഉല്‍സവങ്ങളില്ലാതായതോടെ തെരുവിലേക്കിറങ്ങി ഉല്‍സവപ്പറമ്പിലെ കച്ചവടക്കാര്‍. റോഡരുകില്‍ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ കളിപ്പാട്ടങ്ങള്‍ നിരത്തി ഉപജീവന മാര്‍ഗം തേടുകയാണവര്‍. 

ഒന്നിച്ചുള്ള ഈ നടപ്പ് തുടങ്ങിയിട്ട് വര്‍ഷം മുപ്പതായി. പെരുന്നാള്‍ പറമ്പിലും ഉല്‍സവ പറമ്പിലുമൊക്കെ ജോണും മുഹമ്മദും ഒന്നിച്ചായിരുന്നു. ആഘോഷങ്ങള്‍ നിലച്ചതോടെ ഉപജീവനവും മുടങ്ങി. നാളുകളായി കോവിഡാണ് ഇവര്‍ക്ക് വിന. ഇവര്‍ക്കുമാത്രമല്ല. ആഘോഷങ്ങളില്‍ അന്നം കണ്ടെത്തിയവരുടെയൊക്കെ നില ഇതാണ്. ഉപജീവനത്തിനായി പുതുവഴി തേടുകയാണിവര്‍.

സഹായമഭ്യര്‍ഥിച്ച് പല തവണ  അധികാരികളെ കണ്ടു. എന്നാല്‍പ്രയോജനമുണ്ടായില്ല. നിയന്ത്രണങ്ങള്‍ നീളുമ്പോള്‍ ഒരു സഹായമില്ലാതെ ഇവര്‍ക്കിനി മുന്നോട്ടുപോകാനാകില്ല.