വാക്സീന്‍ വിതരണ യജ്ഞവുമായി ടെക്നോപാര്‍ക്കിലെ സഹകരണ ആശുപത്രി

സംസ്ഥാനത്ത് പൊതുമേഖലയിലെ ഏറ്റവും വലിയ കോവിഡ് വാക്സീന്‍ വിതരണ യജ്ഞവുമായി ടെക്നോപാര്‍ക്കിലെ സഹകരണ ആശുപത്രി. രണ്ടുലക്ഷം ഡോസ് വാക്സീന്‍ ടെക്നോപാര്‍ക്കിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിതരണം ചെയ്യുന്നത്. വിവിധ ഇടങ്ങളിലായി മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസം രണ്ടായിരംപേര്‍ക്കുവരെ വാക്സീന്‍ നല്‍കുന്നു.

കോവിഡ് വ്യാപനത്തിന് ശേഷം ടെക്നോപാര്‍ക്കിലെ ഐ.ടി. സ്ഥാപനങ്ങള്‍ പലതും അടഞ്ഞുകിടക്കുന്നു. ഭൂരിഭാഗം കമ്പനികളും വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. വിവിധ സ്ഥാപനങ്ങളിലായി അറുപതിനായിരത്തിലേറെ ഐ.ടി. ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്. എത്രയും വേഗം ടെക്നോപാര്‍ക്ക് പ്രവര്‍ത്തനം സാധാരണനിലയിലാക്കാനാണ് ശ്രമം. ഈ പശ്ചാത്തലത്തിലാണ് ടെക്നോപാര്‍ക് സഹകരണ ആശുപത്രിയുടെ ഇടപെടല്‍.

ഒരോകമ്പനികള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അവിടെത്തന്നെ വാക്സിനേഷന് സൗകര്യമൊരുക്കുന്നു മഹേന്ദ്ര സിങ് റാവത്, പാര്‍ട്ണര്‍ ആന്‍ഡ് കണ്ട്രി ഹെഡ്, ഗൈഡ് ഹൗസ് പുണെ സീറം ഇന്‍സ്റ്റ്യൂറ്റിട്ടില്‍ നിന്ന് രണ്ടുലക്ഷം ഡോസ് വാക്സീനാണ് സഹകരണ ആശുപത്രി വാങ്ങിനല്‍കുന്നത്