മാലാഖമാർക്ക് ആദരം; മുഹമ്മയുടെ മനോഹാരിതയിൽ സംഗീത വിസ്മയം

രാജ്യാന്തര നഴ്സസ് ദിനത്തിന് ആദരവുമായി സംഗീത ആല്‍ബം അണിയിച്ചൊരുക്കി ഒരു വിദ്യാലയം. ലോകം മുഴുവന്‍ സുഖം പകരാനായ് എന്ന പ്രശസ്തമായ ഗാനമാണ് ആലപ്പുഴ മുഹമ്മ മദര്‍ തെരേസ ഹൈസ്കൂളിന്റെ നേതൃത്വത്തില്‍ വേറിട്ട ആലാപനത്തിലൂടെ നവമാധ്യമത്തില്‍ തരംഗമായത് കോവിഡ് മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രാര്‍ഥനയാണ് ഈ ആലാപനം. ഒപ്പം മനുഷ്യരക്ഷക്കായി അഹോരാത്രം ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സമര്‍പ്പണവും.25ഓളം വിദ്യാര്‍ഥികള്‍ അവരവരുടെ വീടകളില്‍ ഇരുന്നാണ് പാട്ടിന് സ്വരം പകര്‍ന്നത്. കുട്ടികള്‍ക്കൊപ്പം പിന്നണി ഗായകരായ സുദീപ് കുമാര്‍, വൈക്കം വിജയലക്ഷ്മി, പുല്ലാങ്കുഴല്‍ വിദഗ്ധന്‍ രാജേഷ് ചേര്‍ത്തല എന്നിവരുടെയും സ്വരസാന്നിധ്യമുണ്ട്

മുഹമ്മയുടെ മനോഹാരിതയില്‍ ചിത്രീകരിച്ച സംഗീത ആല്‍ബത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവരും പങ്കാളികളാണ്