മാസ്ക് അണുവിമുക്തമാക്കും ‘ബിന്‍ നയന്റീന്‍’; വിദേശത്തും ആവശ്യക്കാരേറെ

ഉപയോഗ ശൂന്യമായ മാസ്ക്കുകള്‍ അണുവിമുക്തമാക്കമാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ബിന്‍ നയന്റീന്‍ എന്ന 

മഷീനില്‍ നിക്ഷേപിക്കുന്ന മാസ്ക്കുകള്‍ മൂന്ന് മിനിറ്റ് കൊണ്ട് അണുനശീകരണം ചെയ്ത് തിരിച്ച് ലഭിക്കും.  കോവിഡ് കാലത്ത് വികസിപ്പിച്ച മഷീന് വിദേശ രാജ്യങ്ങളില്‍ നിന്നടക്കംആവശ്യക്കാരേറെയാണ്. മനുഷ്യജീവിതത്തിലെ അവിഭാജ്യ ഘടകമായി മാസ്ക്ക് മാറുമ്പോള്‍  ഉപയോഗം കഴിഞ്ഞ്  അണുവിമുക്തമാക്കാതെ വലിച്ചെറിയുന്ന മാസ്ക്കുകളുടെ എണ്ണത്തിനും കുറവില്ല. ഉപയോഗ ശൂന്യമായ മാസ്ക്ക് അണുനശീകരണം നടത്താനുള്ള മഷീന്‍ വികസിപ്പിച്ചിരിക്കുകയാണ് എറണാകുളത്തെ ഒരു സ്റ്റാര്‍ട്ട് അപ്പ് കമ്പനി. ഉപയോഗിച്ച മാസ്ക്ക് ബിന്‍ 19 എന്ന ഈ മഷീനിലേക്ക് നിക്ഷേപിച്ചാല്‍ നൂറ് ശതമാനം അണുവിമുക്തമായി തിരിച്ചു ലഭിക്കും. തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയാണ് വിഎസ്ടി സൊലൂഷന്‍സ് ബിന്‍ 19 വികസിപ്പിച്ചത്. സെന്‍സറുപയോഗിച്ചാണ് മഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം അഞ്ച് മാസ്ക്ക് വരെ അണുവിമുക്തമാക്കാം. ഐസിഎംആര്‍ അംഗീകാരം ലഭിച്ച ബിന്‍ 19നെ കുറിച്ച് രാജ്യാന്തര ജര്‍ണലുകളിലും പരാമര്‍ശമുണ്ടായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഉപയോഗിച്ച മാസ്ക്ക് റിസൈക്കിള്‍ ചെയ്യാനുള്ള സംവിധാനം വികസിപ്പിക്കുന്നത്. ബിന്‍ 19ന്റെ ഉപയോഗത്തെ കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു.