മിലിട്ടറി പൊലീസിലും ഇനി പെൺകരുത്ത്; നൂറിൽ ആറു മലയാളികൾ

മിലിട്ടറി പൊലീസ് സേവനത്തിലേക്ക് ആദ്യമായി വനിതകളും..ബെംഗളൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന നൂറുവനിതകള്‍ ഉള്‍പ്പെടുന്ന ആദ്യബാച്ചില്‍ ആറു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 

ബെംഗളൂരു ഔസ്റ്റിൻ ടൗണിലെ മിലിട്ടറി പോലീസ് കോർ ക്യാമ്പില്‍ 61 ദിവസത്തെ പരിശീലനത്തിലായിരുന്നു സംഘം. ഇനി ഇവര്‍ മിലിട്ടറി പൊലീസിലെ ലാൻസ് നായ്ക് പോസ്റ്റിലേക്ക്. ട്രെയിനിങ് ഓഫിസിർ ലെഫ്. കേണൽ ജൂലിയുടെ നേതൃതത്തിലാണ് പരിശീലനം . 

കൃത്യമായ ശാരീരിക മാനസിക പരിശീലനത്തിലൂടെ മിലിട്ടറി പോലീസുകാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. പുരുഷ പോലീസിന്നോട് തുല്യമായ പരിശീലനമാണ് വനിതാ മിലിട്ടറി പോലീസിനും നൽകിയത്.