സമരങ്ങളുടെ വേലിയേറ്റം, വിശ്രമമില്ലാതെ പൊലിസ് സ്റ്റേഷനുകൾ; വെല്ലുവിളി ഏറ്റെടുത്ത് വനിതകൾ

വനിതാ ദിനമായ ഇന്ന് സംസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നത് വനിതകള്‍. കോവിഡ് കാലത്ത് ഏറെ സമരങ്ങളുടെ വേലിയേറ്റങ്ങള്‍ ചെറുക്കേണ്ടിവന്ന തിരുവനന്തപുരത്തെ കന്‍റോണ്‍മെന്‍റ് സ്റ്റേഷന്റെ നിയന്ത്രണവും ഇന്ന് വനിതകള്‍ക്കാണ്.

പരാതികള്‍ ടെലിഫോണിലും അല്ലാതെയും സ്വീകരിക്കുന്നതും വയര്‍ലെസ് സെറ്റില്‍ വരുന്ന സന്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം വനിതകള്‍ തന്നെ. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങള്‍ അല്‍പമൊന്ന് കുറഞ്ഞെങ്കിലും കന്റോണ്‍മെന്റ് സ്റ്റേഷന് വിശ്രമമില്ല. കോവിഡ് കാലത്തെ രാഷ്ട്രീയ സമരങ്ങള്‍ നേരിടുകയെന്ന കനത്തവെല്ലുവിളിയാണ് പുരുഷപൊലീസുകാര്‍ക്കൊപ്പം വനിതകളും ഏറ്റെടുത്തത്. 

ക്രമസമാധാനപ്രശ്നം മാത്രമല്ല വനിതകള്‍ കൈകാര്യം ചെയ്തത് കന്റോണ്‍മെന്റ് സ്റ്റേഷന്‍ മാത്രമല്ല സംസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനുകളെല്ലാം ഇന്ന് നിയന്ത്രിക്കുന്നത് വനിതകളാണ്