ഏപ്രിൽ 6; ലാവ്‌‌ലിൻ കേസ് പരിഗണിക്കും; ബിജെപി സ്ഥാപകദിനവും; വോട്ടുനാള്‍‌

‘ഏപ്രിൽ 6’ ഇനി കേരളത്തിൽ സജീവ ചർച്ചയാകുന്ന ദിനമാണ്. അടുത്ത സർക്കാർ ആരുടേതെന്ന് ജനം വിധിയെഴുന്ന ദിനം. ഈ ദിനത്തിന് മറ്റ് രണ്ട് പ്രത്യേകതകൾ കൂടി വായിച്ചെടുക്കാനുണ്ട്. ബിജെപിയുടെ സ്ഥാപക ദിനമാണ് ഏപ്രിൽ 6. ഒരു എംഎൽഎ മാത്രമുള്ള കേരളത്തിൽ ബിജെപി കരുത്താർജിക്കുമോ എന്ന് ആ ദിനത്തിൽ മലയാളി വിധിയെഴുതും. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും അതേ ദിനത്തിലാണ്.  ഇരുപത്തി ആറാം തവണയും മാറ്റി വച്ച കേസ് സി.ബി.ഐയുടെ ആവശ്യപ്രാകാരം ഏപ്രില്‍ ആറിനാണ് ഇനി പരിഗണിക്കുന്നത്.

കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ പ്രഖ്യാപിച്ചത്. അഞ്ചിടങ്ങളിലേക്കുമുള്ള വേട്ടെണ്ണെൽ മേയ് രണ്ടിന് നടക്കും. മാർച്ച് 12ന് വിജ്ഞാപനം. പത്രികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22ന്. മലപ്പുറത്തെ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഏപ്രിൽ ആറിന് നടക്കും.