കവളപ്പാറയ്ക്ക് താങ്ങായി തണല്‍ കൂട്ടായ്മ; 10 കുടുംബങ്ങള്‍ക്ക് വീട് കൈമാറി

മലപ്പുറം കവളപ്പാറയില്‍ തണല്‍ നിര്‍മിച്ചു നല്‍കിയ 10 വീടുകള്‍ കൈമാറി. പ്രളയബാധിത മേഖലയില്‍ തകര്‍ച്ച നേരിട്ട 50 വീടുകളുടെ പുനര്‍നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു. 

പ്രളയത്തില്‍ വീടുള്‍പ്പടെ എല്ലാം നഷ്ടമായ 10 കുടുംബങ്ങള്‍ക്കാണ് തണല്‍ ട്രസ്റ്റ് ഒരുക്കിയ വീടുകള്‍ തണലാവുന്നത്. കവളപ്പാറക്കടുത്ത പനങ്കയത്ത് 80 സെന്റ് ഭൂമി വാങ്ങിയാണ് വീടുsകൾ നിർമിച്ച് നൽകിയത്. ഭൂമിയടക്കം ഇടിഞ്ഞു താഴ്ന്നതോടെ മുന്നോട്ടുളള ജീവിതം ചോദ്യമായ കുടുംബങ്ങളാണ് പുതിയ വീട്ടിലേക്ക് താമസം മാറ്റുന്നത്. പി.വി. അബ്ദുല്‍ വഹാബ് എം.പി താക്കോലുകള്‍ കൈമാറി.

2019 ലെ ഉരുൾപൊട്ടലിൽ പാതാർ ടൗണാകെ തകര്‍ന്നടിഞ്ഞപ്പോള്‍ വ്യാപാര സ്ഥാപനങ്ങളും അങ്ങാടിയും  പഴയപടി പുനസ്ഥാപിക്കാനും തണല്‍ ട്രസ്റ്റാണ് സഹായവുമായെത്തിയത്.