പത്തനംതിട്ടയിൽ അഞ്ചു സീറ്റും നിലനിർത്തും; എൽഡിഎഫ് ആത്മവിശ്വാസത്തിൽ

പത്തനംതിട്ട ജില്ലയിലെ അഞ്ചു സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ.  തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ള മേൽക്കൈ ജില്ലയിൽ വ്യക്തമായതാണ്.  അതിന്റെ തുടർച്ചയാകും നിയമസഭാ തിരഞ്ഞെടുപ്പു ഫലമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.  

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറൻമുള, റാന്നി, അടൂർ, തിരുവല്ല സീറ്റുകൾ നേടിയപ്പോൾ കോന്നി സീറ്റ് ഉപതിരഞ്ഞെടുപ്പിലാണ് നേടിയത്. വരുന്ന തിരഞ്ഞെടുപ്പിലും ജില്ലയിലെ സീറ്റുകൾ എൽ ഡി എഫ് തൂത്തുവാരും

സ്ഥാനാർഥി നിർണയം ഔദ്യോഗീകമായി പ്രഖ്യാപിച്ചില്ലെങ്കിലും വ്യക്തത വരുത്തിയതിനാൽ ഇടതു മുന്നണി പ്രചരണ പ്രവർത്തനങ്ങളിൽ സജീവമാണ്. നാലു സീറ്റുകളിൽ സിറ്റിങ് എം.എൽ.എമാർ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. റാന്നി സീറ്റിൻ്റെ കാര്യത്തിൽ മാത്രമാണ് അൽപ്പം അനിശ്ചിതത്വമുള്ളത്. റാന്നി കേരള കോൺഗ്രസ് മാണിയ്ക്ക് നൽകാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാകില്ല. എന്നാൽ റാന്നിയിൽ സിറ്റിങ് എം.എൽ.എ രാജു എബ്രാഹാമിനെ 

മാറ്റി പുതിയ സ്ഥാനാർഥിയെ കൊണ്ടു വന്നാൽ വിജയസാധ്യത കുറവാണെന്ന വിലയിരുത്തലും സി.പി.എമ്മിനുണ്ട്.