24-ാം ദിവസം; തിരിഞ്ഞുനോക്കാതെ സർക്കാർ; പ്രതിഷേധം കടുപ്പിച്ച് സമരക്കാർ

പി എസ് സി ലിസ്റ്റിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം 24 ആം ദിവസത്തിലെത്തുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. സർക്കാർ ചർച്ചക്ക‌് വിളിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയ ലിസ്റ്റുകളില്‍നിന്ന് 850 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നഷ്ടപ്പെട്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഡിവൈഎഫ്ഐ നേതാക്കൾ രണ്ടാമത് നടത്തിയ അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടതോടെ സർക്കാർ നേരിട്ട് ചർച്ചക്കായി വിളിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടത്. മന്ത്രി ഇ പി ജയരാജൻ ചർച്ചക്ക് തയാറെന്ന് പറഞ്ഞപ്പോൾ പ്രൈവറ്റ് സെക്രട്ടറിയേ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്നും ഉദ്യോഗാർഥികൾ

സർക്കാർ ചെയ്യുന്ന് തൊഴിൽ രഹിതരോടുള്ള ക്രൂരതയാണെന്ന് യൂത്ത് കോൺഗ്രസ് സമരപന്തലിൽ ഉമ്മൻചാണ്ടി വിമർശിച്ചു.  49 പട്ടികകളിലെ 850 ഒഴിവുകളില് പിഎസ്സി നിയമനം നടത്തിയിട്ടില്ല. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. പ്രതിപക്ഷം ഒരു രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല സിപിഒ റാങ്ക് ലിസ്റ്റ് ലിസ്റ്റിലുള്ളവരുടെയും സമരം തുടരുകയാണ്. കായികതാരങ്ങൾ തല മുണ്ടനം ചെയ്തും പ്രതിഷേധിച്ചു.