കോന്നി ആനക്കൂട്ടിൽ പുതിയ കൊമ്പനെത്തി; തലയെടുപ്പോടെ കോടനാട് നീലകണ്ഠൻ

കോന്നി ആനക്കൂട്ടിൽ പുതിയ കൊമ്പനെത്തി. കോടനാട് നിന്നാണ് പുതിയ ആനയെ കോന്നിയിലെത്തിച്ചത്. വൈകാതെ രണ്ടാനകളെക്കൂടി കോന്നിയിൽ എത്തിക്കുമെന്ന് എം.എൽ.എ ജനീഷ് കുമാർ പറഞ്ഞു.

കോടനാട് നീലകണ്ഠൻ. തലയെടുപ്പുള്ള കൊമ്പൻ.കോന്നി ആനക്കുട്ടിലെത്തുന്ന സന്ദർശകർക്ക് ഇനി കോടനാട് നീലകണ്ഠനേയും കണ്ട് മടങ്ങാം.ഇന്നലെ രാവിലെയാണ് എം.എൽ. എ. ജനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ആനയെ എത്തിച്ചത്. സുരേന്ദ്രൻ, സൂര്യ എന്നിങ്ങനെ രണ്ടാനകളെകൂടി വൈകാതെ കോന്നിയിലെത്തിക്കും. കോന്നിയെ കുങ്കിയാനകളെ പരിശീലിപ്പിക്കുന്ന ആനകളുടെ ആസ്ഥാനമാക്കുകയാണ് ലക്ഷ്യം.

നവീകരിച്ച ആനമ്യൂസിയം 16 ന് ഉച്ചയ്ക്ക് മന്ത്രി കെ. രാജ്യഉദ്ഘാടനം ചെയ്യും. ആധുനീക രീതികളോടെയാണ് മ്യൂസിയം നവീകരിച്ചിരിക്കുന്നത്.