കൊച്ചി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍; രോഗികൾ ദുരിതത്തിൽ

കളമശേരി മെ‍ഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ പുനരാരംഭിക്കുമ്പോഴും കൊച്ചി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ഫെബ്രുവരി ഒന്ന് മുതല്‍ കാന്‍സര്‍ സെന്റര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന ആരോഗ്യവകുപ്പിന്റെ വാഗ്ദാനം പാഴായി. കാന്‍സര്‍ സെന്റര്‍ ഒപി തുടര്‍ന്നും ജനറല്‍ ആശുപത്രിയില്‍ തന്നെ പ്രവര്‍ത്തിക്കും.

രണ്ട് കാന്‍സര്‍ രോഗികള്‍ഒരു വര്‍ഷമായി സാധാരണക്കാരായ അര്‍ബുദ രോഗികള്‍ അനുഭവിക്കുന്ന ദുരിതമാണിത്.  ജനറല്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ ക്യൂനില്‍ക്കണം ഒപി ടിക്കറ്റ് കിട്ടാന്‍. അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമാണ് ഏറ്റെടുക്കുന്നത് . അതാകട്ടെ  ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും.  ഫെബ്രുവരി മുതല്‍ മെഡിക്കല്‍ കോളജ് ക്യാംപസില്‍ പഴയ രീതിയില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നായിരുന്നു രോഗികളുടെ പ്രതീക്ഷ .എന്നാല്‍ കളമശേരി മെഡിക്കല്‍ കോളജിലെ കാന്‍സര്‍ സെന്ററിലേക്ക്  കോവിഡ് വാര്‍ഡ് മാറ്റി. 

മാര്‍ച്ച് 15ന് ശേഷമേ കാന്‍സര്‍ സെന്റര്‍ കൈമാറാന്‍ സാധിക്കൂവെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് എറണാകുളം ജില്ലയിലെ സാധാരണക്കാരായ കാന്‍സര്‍ രോഗികളുടെ ആശ്രയകേന്ദ്രമായി മാറിയ കാന്‍സര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനമാണ് ഇതോടെ അനിശ്ചിതത്വത്തിലായതും