ആര്‍സിസിയില്‍ എത്താൻ കഴിയാത്തവർക്ക് അതത് ജില്ലകളിൽ സൗകര്യം: ആശ്വാസവർത്ത

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ തുടർ ചികിത്സക്ക് എത്താന്‍ കഴിയാത്തവര്‍ക്കായി അതത് ജില്ലകളില്‍ സൗകര്യം ഒരുക്കി. കീമോതെറപ്പി, തുടർ പരിശോധന  അവശ്യമരുന്നുകൾ എന്നിവ   തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭിക്കും. 21 ആശുപത്രികളിലെ ചികിത്സ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നത് വരെയാണ്. 

ആർ സി സി യിൽ ചികിൽസയ്ക്കെത്താൻ യാത്രാമാർഗമില്ലാതെ ദുരിതത്തിലായ  അർബുദ രോഗികൾക്ക് ആശ്വാസവർത്ത. അതത് ജില്ലകളിൽ ചികിത്സ ലഭിക്കും. ജില്ലാ ആശുപത്രി എന്നിവടങ്ങളിലാണ് ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്. കീമോതെറപ്പി,  തുടർപരിശോധനകൾ, സാന്ത്വന ചികിൽസ, മരുന്നുകൾ തുടങ്ങിയവ ലഭിക്കും. പരിശീലനം നേടിയ അതത് ആശുപത്രികളിലെ  ഡോക്ടര്‍മാരെയാണ്  ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർ ആര്‍ സി സിയിലെ  ഡോക്ടർമാരുമായി ബന്ധപ്പെട്ട്  നിർദേശങ്ങൾ  പാലിച്ചായിരിക്കും ചികിത്സ.