പാലാ സീറ്റിൽ എൻസിപി മയപ്പെടുന്നു; കടുംപിടുത്തമില്ലെന്ന് സൂചന, പുതിയ നിർദേശമാവാം

പാലാ സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന നിലപാട് എൻസിപി മയപ്പെടുത്തുന്നു. പാലാ സീറ്റിന്റെ കാര്യത്തിൽ പുതിയ നിർദേശങ്ങൾ ഉണ്ടെങ്കിൽ പരിഗണിക്കാമെന്ന് മുന്നണി യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ പറഞ്ഞു.

പാലായെ ചൊല്ലി കലാപമുയർത്തിയ എൻ സി പി മുന്നണി യോഗത്തിൽ ഇതേപ്പറ്റി ഒന്നും മിണ്ടിയില്ല. പാലായ്ക്ക് വേണ്ടിയുള്ള കടുംപിടുത്തം പാർട്ടി ഉപേക്ഷിക്കുന്നതായാണ് സൂചന. പാലായ്ക്ക് പകരം ഇടതുമുന്നണി എന്തു നൽകും  എന്നതിനെ ആശ്രയിച്ചാകും തുടർ നീക്കങ്ങൾ. ദേശീയ അധ്യക്ഷൻ ശരദ് പവാറിൻറെ നിലപാടും പിന്നോട്ട് പോകലിന് കാരണമാണ് 

പാലയ്ക്കു പകരം വിജയസാധ്യതയുള്ള മറ്റൊരു സീറ്റോ രാജ്യസഭാ സീറ്റോ മാണി സി.കാപ്പന് നൽകി പരിഹാരത്തിനാണ് ശ്രമം. 

ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കണമെന്നാണ്   പവാറിൻെ നിർദേശം എന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് പവാറുമായി ഉള്ള ചർച്ച അന്തിമ നിലപാട് പ്രഖ്യാപിക്കും