50ാം വയസ്സിൽ 3ാം റാങ്കോടെ നിയമബിരുദം; നേട്ടം കൈപ്പിടിയിലാക്കി വീട്ടമ്മ

അന്‍പതാംവയസ്സില്‍ മൂന്നാംറാങ്കോടെ നിയമബിരുദം ജയിച്ച് അഭിഭാഷകയുടെ കുപ്പായമണിയാന്‍ തയാറെടുക്കുന്ന വീട്ടമ്മയെ കാണാം. തിരുവനന്തപുരം കോട്ടൂര്‍ കുറ്റിച്ചല്‍ ഗ്രാമത്തിലെ ജയശ്രീ ഗോപന്‍ ശനിയാഴ്ച ഹൈക്കോടതിയില്‍ സനത് എടുത്ത് എന്‍്റോള്‍ചെയ്യും. നാടിനാകെ അഭിമാനമാകുകയാണ് ജശ്രീയും കുടുംബവും.

 പച്ചക്കാട് ഗോകുലം വീട്ടില്‍ സന്തോഷവും അതിലേറെ അഭിമാനവും നിറയുകയാണ്.ഗൃഹനാഥ പഠിച്ചുകൈപ്പിടിയൊതുക്കിയത് ചെറിയ നേട്ടമല്ല. മൂന്നാംറാങ്കോടെയണ് നിയമബിരുദം  . തിരുവന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന കോഴ്സിലായിരുന്നു പഠനം. 

വിവാഹത്തിന് മുമ്പ് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും എച്ച്.ഡി.സിയും പാസായിരുന്നു.വീട്ടമ്മയായശേഷവും പഠനത്തോടുള്ള താല്‍പര്യം കൂടിയതേയുള്ള. ഭര്‍ത്താവ് ഗോപകുമാറിന്റെ പിന്തുണകൂടിയായതോടെ ആഗ്രഹം സാഫല്യത്തിലേക്ക് വഴിമാറി

ഭാര്യ ഗോപകുമാറിന് അഭിമാനമാണ്. മകള്‍ ഗോപിക യൂണിവേഴ്സ്റ്റികോളജില്‍ ഒന്നാവര്‍ഷ ഫിസിക്സ് വിദ്യാര്‍ഥിനി. മകന്‍ ഗോകുല്‍  ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥി.ഈ അച്ഛന്റെയും അമ്മയുടെയും മക്കളുടെയുമൊക്കെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കട്ടെയെന്ന് നമുക്കും ആശംസിക്കാം