ദിവസവും നാല് കിലോ അരി വിതറും; തത്തക്കൂട്ടങ്ങള്‍ക്ക് സ്നേഹ ഊട്ട്

മട്ടാഞ്ചേരിയിലെ ഒരു വീട്ടില്‍ പതിവായെത്തുന്ന അതിഥികളെ കാണാം ഇനി.  വീട്ടുകാരുടെ സ്നേഹം നുണഞ്ഞേ വരുന്നവര്‍ മടങ്ങിപ്പോവാറുള്ളു. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ സ്നേഹത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. 

ജീവിതത്തില്‍ ഏറ്റവും ഇഷ്ടമുള്ളകാര്യമെന്താണെന്ന് ചോദിച്ചാല്‍ യശോദ പറയും പതിവായി രാവിെലയും വൈകുന്നേരവും  അരിയും ചോറും വിതറുന്നതാണെന്ന്. പുഷ്പയുടേയും സുധീറിന്റെയും നിഴല്‍ കണ്ടാല്‍, വീടിന് ചുറ്റുമുള്ള തെങ്ങോലകില്‍ ആളനക്കം തുടങ്ങും. പച്ച തത്തകളുടെ കൂട്ടമാണ്.

സമയം ഒട്ടും തെറ്റിക്കാതെ എല്ലാവരും വന്നെത്തും. ഭക്ഷണം വിളമ്പി ഇരുവരും താഴേക്കിറങ്ങിയാല്‍ തത്തകളുടെ ഊഴമാണ്.  ഓലത്തുമ്പിലുള്ളവയെല്ലാം വീടിന്റ ടെറസിലേക്ക് പറന്നിറങ്ങും. വിളമ്പിയതൊന്നും ബാക്കി വയ്ക്കില്ല, ഒരേ നിരയില്‍ ഒരുമിച്ചിരുന്നുള്ള കൊത്തിപ്പെറുക്കലാണ് കാഴ്ചകളിലേറ്റവും മനോഹരംപചതത്തകള്‍ക്കൊപ്പം പലവര്‍ണത്തിലുള്ള തത്തകളും കൂട്ടിനെത്തും..തത്തകളെ പിടികൂടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ നാട്ടുകാരെല്ലാവരും ഇടപെടും. തത്തകളെ കാണാനായി കുട്ടികളടക്കമുള്ള പരിസരവാസികള്‍ എന്നും  ഈ വീട്ടുമുറ്റത്താണ്.... റേഷനരിയാണ് തത്തകള്‍ക്ക് കൊടുക്കുന്നത് 

ചോറാക്കിയും കൊടുക്കും.  നാല് കിലോയോളം ദിനംപ്രതി വേണം.  ഹോട്ടല്‍ തൊഴിലാളിയാണ് സുധീര്‍ , പുഷ്പയ്്ക്ക് വീട്ട് ജോലിയാണ്. തത്തകളെ ഊട്ടാനായി പക്ഷിസ്നേഹികളുടെ സഹായം ചോദിക്കുകയാണിവര്‍