പാലക്കാട് നഗരസഭയിൽ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക; വൻ പ്രതിഷേധം

പാലക്കാട് നഗരസഭയിൽ വീണ്ടും വിവാദം. നഗരസഭാ വളപ്പിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ ബിജെപിയുടെ പതാക കാണപ്പെട്ടു. പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാർ എത്തിയതോടെ പോലീസ് പൊലീസ് പതാക അഴിച്ചുമാറ്റി. കെഎസ്‌യു ഡിവൈഎഫ്ഐ പ്രവർത്തകരും നഗരസഭാ വളപ്പിൽ പ്രതിഷേധിച്ചു. ബിജെപി പ്രവർത്തകർ തന്നെയാണ് പതാക കെട്ടിയതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. എന്നാലിത് ബിജെപിക്കാർ ചെയ്തതല്ലെന്നും  ബോധപൂർവം പ്രശ്നമുണ്ടാക്കാൻ മറ്റുള്ളവർ ചെയ്തതാകാം എന്നാണ് ബിജെപിയുടെ വിശദീകരണം.