ആദ്യം കയറിയത് മന്ത്രി; ഊഴം കാത്തു നിന്നവർ പിന്നാലെ; പുതിയ കാഴ്ച

പതിറ്റാണ്ടുകള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ വൈറ്റില കുണ്ടന്നൂര്‍ മേല്‍പാലങ്ങളില്‍ ഒൗദ്യോഗികമായി ആദ്യം കയറിയത് പൊതുമരാമത്ത് മന്ത്രിതന്നെ .ഊഴം കാത്തുനിന്നവര്‍ വാഹനങ്ങളിലും നടന്നും പാലത്തിലേറി ഇതുവരെ കാണാത്ത കോണില്‍ നിന്ന് കൊച്ചിയെ കണ്ടു.

ഇതിനിടെ ഉദ്ഘാടനം കാത്തു കിടന്ന പാലം തുറന്നൊകുടുക്കാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം അടിതടയിലും അറസ്റ്റിലും കലാശിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാം  ഒൗദ്യോഗികമാക്കി. നാടമുറിച്ച് മന്ത്രി ജി സുധാകരന്‍  ആദ്യം കയറിയതോെട പാലം നാട്ടുകാരുടേതായി. ഉല്‍സാഹക്കമിറ്റിക്കാര്‍ കാത്തു നില്‍ക്കുകയായിരുന്നു . മന്ത്രി കയറിയതോടെ പിന്നെ റാലിയായി വാഹനങ്ങള്‍ മേല്‍പാലത്തിലേക്ക് . ഇരുചക്രവാഹനങ്ങളിലെത്തിയവര്‍ ഇഴഞ്ഞാണ് നീങ്ങിയത് . ചിലര്‍ വാഹനങ്ങള്‍ വശത്തൊതുക്കി സെല്‍ഫിയെടുത്തു. വൈറ്റിലയില്‍ തുടക്കത്തില്‍ ഒരുപാലം മാത്രമാണ് തുറന്നത് . ഇടപ്പള്ളി ഭാഗത്തേക്ക് ഉദ്ഘാടന ഒാട്ടമോടിയ മന്ത്രി അതേ വഴി തന്നെ തിരികെയെത്തി കുണ്ടന്നൂരിലേക്ക് .