സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണം; പാര്‍ട്ടിക്ക് ജി.സുധാകരന്റെ കത്ത്

സി പി എം സംസ്ഥാന സമതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരൻ കത്ത് നൽകിയതായി വിവരം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കുമാണ് കത്ത് നൽകിയത്. എന്നാൽ താൻ ആരോടും ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരൻ്റെ പ്രതികരണം. പ്രായപരിധി നിബന്ധന 75 വയസ് നിർബന്ധമാക്കുകയാണെങ്കിൽ സംസ്ഥാന സമിതിയിൽ നിന്ന്  ഒഴിവാക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ജി.സുധാകരനും ഉണ്ടാവും. ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് കൂടുതൽ പ്രവർത്തിക്കണമെന്നതിനാൽ സംസ്ഥാന സമതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ കത്തു നൽകിയെന്നാണ് സൂചന. ആദ്യം നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് സുധാകരൻ  കത്ത് നൽകിയിരുന്നു. തുടർന്നാണ് അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള വിവാദങ്ങളും അന്വേഷണ കമ്മീഷനുമെല്ലാം ഉണ്ടാകുന്നത് .ആലപ്പുഴ ജില്ലാ സമ്മേളനത്തിനു ശേഷമാണ് വീണ്ടും ഈ ആവശ്യം ഉന്നയിച്ച് കത്തു നൽകിയതെന്നാണ് വിവരം.  താൻ ആരോടും ഇങ്ങനയൊന്നും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ. 

സുധാകരൻ സംസ്ഥാന സമിതിയിൽ തുടരുമോ എന്നതിൽ അവ്യക്തത തുടരുന്നു.പ്രായ നിബന്ധന കർശനമായില്ലെങ്കിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത സുധാകരൻ കമ്മിറ്റിയിൽ തുടരും. ഔദ്യോഗിക രേഖകൾ പ്രകാരം   സുധാകരന് 75 വയസു പൂർത്തിയായി.എന്നാൽ സാങ്കേതികമായി ഇളവ് നൽകാൻ പാർട്ടി തീരുമാനിച്ചാൽ സുധാകരൻ തുടരും. ജി.സുധാകരൻ സംസ്ഥാന കമ്മിറ്റിയിൽ തുടരുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം ആലപ്പുഴയിലെ പാർട്ടിയിലുണ്ട്.സുധാകരൻയെന്നു പറയുന്ന കത്ത് സമ്മേളനം  തുടങ്ങുന്നതിനു തന്നെ വിവാദമാക്കിയതിനു പിന്നിലും ഈ ലക്ഷ്യം വ്യക്തം