കാർഡ് എ.പി.എൽ. വിഭാഗത്തിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ചു; പ്രതിസന്ധിയിലായി കുടുംബം

എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് 

പ്രതിസന്ധിയിലായി മലപ്പുറം വളാഞ്ചേരിയിൽ ഒരു കുടുംബം

എ.പി.എൽ. വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റണമെന്ന് അപേക്ഷ നൽകിയിട്ടും, ഉദ്യോഗസ്ഥർ രേഖകളിൽ മാറ്റം വരുത്താത്തതിനെ തുടർന്ന് 

പ്രതിസന്ധിയിലായി മലപ്പുറം വളാഞ്ചേരിയിൽ ഒരു കുടുംബം. പൊതുവിഭാഗമെന്ന് സപ്ലൈ ഓഫിസിൽ നിന്ന് സീൽ പതിച്ചുകിട്ടിയ കുടുംബത്തിന് പക്ഷേ 

അനർഹമായി ആനുകൂല്യം പറ്റിയെന്ന് കാണിച്ച് പിഴയടക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഭക്ഷ്യ മന്ത്രിക്കുൾപ്പെടെ കുടുംബം പരാതി 

നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.

മകന് സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ BPL റോഷന്‍കാര്‍ഡ് എപിഎല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി  വലിയകുന്ന് സ്വദേശിയായ 

പങ്കജാക്ഷി തിരൂര്‍ താലൂക്ക് സപ്ലൈസ് ഓഫീസുമായി ബന്ധപ്പെട്ടു. പൊതുവിഭാഗം എന്ന സീല്‍ കാർഡിൽ പതിച്ച് കിട്ടി. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്ത് 

ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യകിറ്റ് തങ്ങൾക്കുമുണ്ടെന്ന്  സാമൂഹ്യപ്രവര്‍ത്തകര്‍ അറിയിച്ചതോടെയാണ് തങ്ങളുടെ കാര്‍ഡ് ബിപിഎല്‍ 

വിഭാഗത്തിൽ തന്നെ തുടരുന്നതായി കുടുംബത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടത്. എ.പി.എല്‍. വിഭാഗത്തില്‍ നല്‍കുന്ന റേഷന്‍ മാത്രമാണ് ഇക്കാലയളവിൽ 

കൈപറ്റിയതെന്നും റേഷൻ  കടയുടമ കാർഡിൽ തിരിമറി നടത്തിയെന്നും ഇവർ  ആരോപിക്കുന്നു. 

അതേ സമയം, അനധികൃതമായി  എ.പി.എല്‍ റേഷന്‍ കാര്‍ഡ് കൈവശം വച്ചെന്ന് ആരോപിച്ച് ഇവർക്കെതിരെ താലൂക്ക് സപ്ലൈ ഓഫിസര്‍ പിഴ ചുമത്തി. 14208 

രൂപ പിഴയടക്കണമെന്ന് കാണിച്ച്  തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറാണ്, കുടുംബത്തിന്  കത്തയച്ചത്. ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവ് 

മറച്ചുവെയ്ക്കാനാണ് തങ്ങൾക്കെതിരെ പിഴ ചുമത്തിയതെന്നും യഥാർത്ഥ  കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിൻ്റെ ആവശ്യം. 

ഭക്ഷ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും തുടർ നടപടികളുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു.