കാട്ടിലെ ദേവ എന്ന അയ്യപ്പ ഭക്തിഗാനത്തിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകരണം

ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ ഈ കോവിഡ് കാലത്ത് നന്നേ കുറവാണെങ്കിലും അയ്യപ്പഭക്തിഗാനങ്ങൾ ധാരാളം ഇപ്പോഴും ഇറങ്ങുന്നുണ്ട്.  ദൈവം അവനവനിൽ തന്നെ കുടികൊള്ളുന്നു എന്ന് അർത്ഥമാക്കുന്ന കാട്ടിലെ ദേവ എന്ന അയ്യപ്പ ഭക്തിഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകരണമാണ് കിട്ടുന്നത്

തത്വമസി എന്ന ശബരിമലയിലെ മൂല തത്വത്തിലൂന്നിയാണ് സംവിധായകൻ രാജേഷ് കടമ്പ കാട്ടിലെ ദേവ എന്ന ഗാനം ഒരുക്കിയത്. അയ്യപ്പനെ കാണാൻ എത്താൻ സാധിക്കാത്ത വിശ്വാസികൾക്ക് ദൈവം അവനവനിൽ തന്നെ ഉണ്ട് എന്നാശ്വാസമന്ത്രധ്വനി പകരുകയാണ് ഒരുകൂട്ടം കലാകാരൻമാർ. ഗാനത്തിന്റെ ആശയം സംഗീതം ആലാപനം ശ്രീവരഹം അശോക് കുമാർ.

കാനനപാതയുടെ മനോഹാരിതയും സന്നിധാനത്തിന്റെ സുന്ദര ദൃശ്യങ്ങളും പകർത്തിയത് ചായഗ്രഹകൻ വിപിൻ ചന്ദ്രനാണ്. ശ്രുതിമധുരമായ ഈ അയ്യപ്പഭക്തിഗാനം ഇതിനോടകംതന്നെ  യൂട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.