മറഡോണയുടെ മാലയും ബൂട്ടും സമ്മാനമായി സൂക്ഷിച്ച് അനിൽ; അപൂർവം

ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ മാലയും ബൂട്ടും അപൂര്‍വ സമ്മാനമായി സൂക്ഷിച്ചിരിക്കുകയാണ് തൃശൂര്‍ പട്ടിക്കാട് സ്വദേശി സി.പി.അനില്‍. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പിലെ ജനറല്‍ മാനേജരാണ് അനില്‍. 

മറഡോണയെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ പോയ സംഘത്തില്‍ സി.പി.അനിലുമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്നു കൂടിക്കാഴ്ച. മറഡോണയുടെ കൊച്ചുമകന് സമ്മാനമായി നല്‍കാന്‍ ക്രൗണ്‍ കൊണ്ടുപോയിരുന്നു. ഇതു ലഭിച്ചതിന്റെ ആഹ്ലാദ സൂചകമായി തിരിച്ചു ലഭിച്ചതാകട്ടെ മറഡോണ ഉപയോഗിച്ചിരുന്ന വെള്ളി മാലയാണ്. പിന്നീട്, കണ്ണൂരില്‍ മറഡോണ വന്നപ്പോള്‍ ഉപയോഗിച്ച ബൂട്ടും ബോളും കയ്യിലെത്തി. ഇതെല്ലാം, അമൂല്യമായി സൂക്ഷിച്ചിരിക്കുകയാണ ്അനില്‍.

മറഡോണയുടെ കടുത്ത ആരാധകനാണ്. ഫുട്ബോള്‍ ഇതിഹാസത്തിന്റെ ഓര്‍മകള്‍ എക്കാലവും അമൂല്യമായി സൂക്ഷിക്കാന്‍ ഈ മാലയും ബൂട്ടും കൂടെയുണ്ടാകും.