മറഡോണയെക്കാൾ പൊക്കമുള്ള കേക്ക്; ആദരമർപ്പിച്ച് ബേക്കറി; വൈറൽ

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമായി ഒരു കേക്ക് നിർമിച്ച് ഒരു ബേക്കറി. ചെറിയ കേക്കല്ല, മറഡോണയുടെ പൂർണകായ കേക്കാണ് നിർമിച്ചിരിക്കുന്നത്. അതും മറഡോണയെക്കാൾ ഉയരത്തിലുള്ള കേക്ക്. തമിഴ്നാട്ടിലെ രാമനാധപുരത്തുള്ള ബേക്കറിയിലാണ് മറഡോണ കേക്ക് നിർമിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്. 

മറഡോണയുടെ യഥാര്‍ഥ ഉയരത്തിനേക്കാള്‍ വലുതാണ് കേക്കില്‍ തീര്‍ത്ത രൂപത്തിനുള്ളത്. മറഡോണ 5.5 ഇഞ്ചാണ് ഉയരമെങ്കില്‍ കേക്ക് കൃത്യം ആറടി ഉയരമുണ്ട്. ബാഴ്സലോണ ജേഴ്സിയിൽ പന്ത് തട്ടുന്ന രീതിയിലാണ് കേക്കിന്റെ നിർമാണം.

അതേസമയം ചില ആരാധകര്‍ കേക്കിലെ രൂപത്തിനെ കുറിച്ച് വിമര്‍ശനവും ഉന്നയിക്കുന്നത്. മറഡോണയുടെ കൃത്യമായ മുഖച്ഛായ ഇല്ലെന്നും മറഡോണയേക്കാള്‍ കറുത്ത രൂപമാണ് കേക്കിനുള്ളതെന്നും മറ്റുമാണ് ആരാധകര്‍ വിമര്‍ശനമായി ഉന്നയിക്കുന്നത്.