തോട്ടംമേഖലയില്‍ കണ്ണുവച്ച് മുന്നണികള്‍; കളമൊരുങ്ങുന്നത് കനത്ത പോരാട്ടത്തിന്

ഇടുക്കിയിലെ തദ്ദേശ  തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് തോട്ടം മേഖലയിലെ പ്രതിസന്ധികളും വികസന സ്വപ്നങ്ങളുമാണ്. ജില്ലയിലെ പട്ടയഭൂമിയിൽ മരം മുറിക്കലിനടക്കം അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാട് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഇടത്പക്ഷം. എന്നാല്‍ ജില്ലയിലെ  ഭൂപ്രശനങ്ങളും, നിര്‍മ്മാണ നിരോധനവും അനുകൂല സാഹചര്യമൊരുക്കുമെന്നാണ് യു ഡി എഫിന്റെ പ്രതീക്ഷ.

ഇരു മുന്നണികള്‍ക്കും ഇടുക്കിയില്‍ ഏറ്റവും സ്വാധീനമുള്ള തോട്ടം മേഖലയില്‍ കനത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.  ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണ്. സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന യു ഡി എഫിന് ത്രിതല പഞ്ചായത്തുകള്‍ പിടിച്ചടക്കാന്‍ കഴിയിഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടിയാകും. 'പ്രാചരണ  മത്സരവും' മൂന്നാർ, വട്ടവട ഉൾപ്പടെയുള്ള മേഖലകളിൽ  ആരംഭിച്ച് കഴിഞ്ഞു.  പെട്ടി മുടി ദുരന്തബാധിതരുടേയും,  തോട്ടം തൊഴിലാളികളുടെയും,  കുറ്റിയാര്‍വാലിയിലെ പുനരധിവാസം  ഇടതുപക്ഷം നേട്ടമായി  ഉയര്‍ത്തിക്കാട്ടുന്നു.

എന്നാല്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നവും നിര്‍മ്മാണ നിരോധനവും ഇത്തവണ പ്രധാന പ്രചരണ ആയുധമാക്കി തോട്ടം മേഖലയില്‍ സീറ്റുകളുറപ്പിക്കാനുള്ള നീക്കമാണ് യു ഡി എഫിന്റേത്.  ലോക്സഭാ  തിരഞ്ഞെടുപ്പിൽ തോട്ടംമേഖലയിൽ നേടാനായ മേൽക്കൈ നിലനിർത്താനാണ് യുഡിഎഫ് ശ്രമം