പുത്തനുടുപ്പും, പുസ്തകവും; അനാഥ കുട്ടികൾക്ക് സ്നേഹസമ്മാനം; പദ്ധതിക്ക് തുടക്കം

അനാഥ കുട്ടികള്‍ക്ക് സമ്മാനപ്പൊതി നൽകുന്ന സ്റ്റുഡന്റ്സ് വോളന്റിയര്‍ കോര്‍പ്സിന്റെ പുത്തനുടുപ്പും പുസ്തകവും പദ്ധതിക്ക് തുടക്കം. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയ ഒന്നര ലക്ഷത്തോളം പേരെ ഉൾപ്പെടുത്തിയാണ് സ്റ്റുഡന്റ്സ് വോളന്റിയര്‍ കോര്‍പ്സിന്റെ പദ്ധതിക്ക് പെരുമ്പാവൂരില്‍ തുടക്കമായത്. 

പെരുമ്പാവൂര്‍ പുല്ലുവഴി സ്നേഹജ്യോതിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. പുത്തനുടുപ്പും പുസ്തകവും വഴി ലഭിച്ച സാധനങ്ങൾ കുട്ടികൾക്ക് കൈ മാറി .സ്‌കൂളുകളിൽ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ശേഖരിച്ച സാധനങ്ങളാണ് ഇവ. എറണാകുളം റൂറലിലെ മുപ്പിയേഴ് എസ്പിസി സ്‌കൂളുകളിലെയും കലക്ഷൻ പോയിന്റിലൂടെ ലഭ്യമായ സാധനങ്ങൾ കോർ ടീമിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഗേൾസ് സ്‌കൂളിൽ തരംതിരിച്ചു. ജില്ലയിലെ വിവിധ ചിൽഡ്രൻസ് ഹോമുകളിലും ഇവ സമ്മാനങ്ങളായി വിതരണം ചെയ്യും. അങ്ങനെ ഒട്ടനവധി കുട്ടികളിലേക്കാണ് ഈ സമ്മാനങ്ങള്‍‌ എത്തിച്ചേരുക. റൂറൽ ജില്ലാ 

പെരുമ്പാവൂർ DYSP കെ ബിജിമോൻ മുഖ്യപ്രഭാഷണം നടത്തി. എസ്പിസി ADNO പി.എസ്.ഷാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി യു.പ്രദീപ് കുമാർ ,അധ്യാപക കോർഡിനേറ്റർ അനൂപ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.