കുടിവെള്ളപദ്ധതിക്കൊപ്പം ജലപരിശോധന സൗകര്യം കൂടി; മാതൃക കാട്ടി നെന്മേനി

കുടിവെള്ള വിതരണ പദ്ധതികൾ മാത്രം പോര. ഗുണ നിലവാരം പരിശോധിക്കുന്ന സംവിധാനം കൂടി വേണം. കുടിവെള്ളപദ്ധതിക്കൊപ്പം  ജലപരിശോധന സൗകര്യം കൂടിയൊരുക്കുന്ന സംസ്ഥാനത്തെ ആദ്യ പഞ്ചായത്താവുകയാണ്  വയനാട്ടിലെ നെന്മേനി.

പഞ്ചായത്തിനു കീഴിൽ രൂപികൃതമായ നെന്മേനി ശുദ്ധജല വിതരണ സൊസൈറ്റിയാണ്  പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.

നാലായിരത്തോള്ളം കുടുംബങ്ങൾക്കാണ് കുടിവെള്ളമെത്തിക്കുന്നത്.

ഗുണഭോക്താക്കൾക്കു

പുറമേ മറ്റുള്ളവർക്കും  ജലപരിശോധന ലാബ് ഉപയോഗപ്പെടുത്താം.സമ്പൂർണ്ണ പരിശോധനക്കായി അറുന്നൂറ്‌ രൂപയാണ് ഈടാക്കുക. 

ബത്തേരി നഗരസഭ  അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിൽ ഉള്ളവർക്കും സഹായകരമാകും. 

നേരത്തെ  ജില്ലയിൽ വാട്ടർ അതോറിറ്റി, വെറ്റിനറി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു ജലപരിശോധന സൗകര്യം.