കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ കര്‍ഷകർ; പ്രതിസന്ധി പരിഹരിക്കണം; ചെന്നിത്തല

സംസ്ഥാനത്ത് നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടിലും പാലക്കാട്ടും സംഭരണനടപടികളില്‍ കര്‍ഷകര്‍ക്ക് പരാതിയുണ്ട്. അതേസമയം വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി യോഗം വിളിച്ചു. 

നെല്ല് സംഭരണം വൈകുന്നതിനാല്‍ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാനിടമില്ലാതെ കര്‍ഷകര്‍ വലയുകയാണ്. പാലക്കാടും കുട്ടനാട്ടിലും പരാതികള്‍ ഏറെ. സ്വകാര്യമില്ലുകളെ ഒഴിവാക്കി സഹകരണസംഘങ്ങള്‍ മുഖേനയുളള നെല്ലെടുപ്പിന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പലയിടത്തും നടപ്പായില്ല. 

ഇതിനിടെ സ്വകാര്യമില്ലുകള്‍ ഒത്തുതീര്‍പ്പിന് വന്നതോടെ സപ്ളൈക്കോ ഉദ്യോഗസ്ഥര്‍ നടപടികള്‍ വൈകിപ്പിച്ചതായാണ് ആക്ഷേപം.വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മന്ത്രിതല യോഗം വിളിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ്, കൃഷി, സഹകരണ വകുപ്പ് മന്ത്രിമാര്‍ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. 

MORE IN KERALA