24 വർഷമായി തേപ്പുകട; അരശനെ തേടി 70 ലക്ഷവുമായി ഭാഗ്യദേവത; ചിറകുയർത്തി സ്വപ്നങ്ങൾ

സ്ഥിരമായി ലോട്ടറി എടുക്കുന്ന അരശൻ ഇത്തവണയും പ്രതീക്ഷയോടെയാണ് ടിക്കറ്റ് വാങ്ങിയത്. സമ്മനങ്ങൾ എന്തെങ്കിലുമൊക്കെ അടിക്കുമെന്നല്ലാതെ ഒന്നാം സമ്മാനവുമായി ഭാഗ്യ ദേവത തന്നെ തേടി എത്തുമെന്ന് അരശൻ ഒരിക്കലും കരുതിയിരുന്നില്ല. തേപ്പ് തൊഴിലാളിയായ തമിഴ്നാട് തിരുനെൽവേലി സ്വദേശി അരശനാണ് ഇത്തവണ സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. നിർമൽ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയാണു

അതിഥിത്തൊഴിലാളിയായ വിൽപനക്കാരനിൽ നിന്ന് ടിക്കറ്റ് എടുത്ത ടിക്കലിലൂടെ അരശന്റെ ജീവിതം മാറ്റി മറിക്കാൻ എത്തിയത്.

മുടിക്കൽ വഞ്ചിനാട് കവലയിൽ 24 വർഷമായി തേപ്പുകട നടത്തുന്ന അരശനു ലഭിച്ചത്.  ‘ജന്മദേശമായ തിരുനെൽവേലിയിൽ സ്ഥലം വാങ്ങി സ്വന്തമായി വീടു നിർമിക്കണം. വിവാഹം കഴിച്ചയച്ച ഏക മകളെ സാമ്പത്തികമായി സഹായിക്കണം. തിരുനെൽവേലിയിൽ വീടുണ്ടാക്കിയാലും തേപ്പുക‌ട ഉപേക്ഷിച്ചു പോകില്ല. ഇവിടെ  വാടകയ്ക്കു താമസിച്ചു ജോലി തുടരും...’ അരശൻ പറഞ്ഞു. 

ദിവസവും മൂന്നു നാലു ലോട്ടറി എടുക്കുന്ന ഇദ്ദേഹത്തിന് 2000, 5000 രൂപ സമ്മാനം മുൻപു ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഒന്നാം സമ്മാനം. 16നു നടന്ന നറുക്കെടുപ്പാണെങ്കിലും അരശൻ  അധികമാരെയും വിവരം അറിയിച്ചില്ല. ആധാർ അടക്കമുള്ള രേഖകളൊന്നും ഇദ്ദേഹത്തിനില്ല. 

അതിനാൽ എങ്ങനെ ടിക്കറ്റ് ബാങ്കിൽ ഏൽപിക്കുമെന്നു ആശയക്കുഴപ്പത്തിലായിരുന്നു. കോൺഗ്രസ്  വാഴക്കുളം മണ്ഡലം പ്രസിഡന്റ് ഷെമീർ തുകലിനെ ഇദ്ദേഹം സമീപിച്ചു. മകളും മരുകമനും തിരുനെൽവേലിയിൽ നിന്നു വന്ന ശേഷം ഷെമീർ  അരശനെയും കൂട്ടി മാറമ്പിളളി സഹകരണ ബാങ്കിൽ എത്തി പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസിനെ ടിക്കറ്റ് ഏൽപ്പിച്ചു. എൻആർ 194 സീരീസിലെ എൻബി 309864 എന്ന നമ്പറിനാണു സമ്മാനം.