പരീക്ഷകള്‍ തുടങ്ങാനുള്ള തീരുമാനം; കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം

കോവിഡ് വ്യാപനം കുറയുന്നതിന് മുമ്പേ പരീക്ഷകള്‍ തുടങ്ങാനുള്ള  കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാര്‍ഥികള്‍. ഇതരജില്ലകളില്‍ നിന്നെത്തി പരീക്ഷ എഴുതുന്നത് കോവിഡ് പടരാന്‍ കാരണമാക്കുമെന്നാണ് അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥികളുടെ വാദം. മതിയായ യാത്രാസൗകര്യമില്ലാത്തതും പ്രതിസന്ധിയാകും. 

അവസാന വര്‍ഷ എല്‍എല്‍ബിയുേടതടക്കം അമ്പതിലധികം പരീക്ഷകള്‍ക്ക് വ്യാഴാഴ്ച്ച തുടക്കം കുറിക്കാനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. 

ഇതുപോലെ രണ്ടായിരത്തി അഞ്ഞൂറിലധികം എല്‍എല്‍ബി വിദ്യാര്‍ഥികളാണ് പ്രതിസന്ധിയിലായത്. മറ്റു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ വേറെയും. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യന്ത്രി, ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്ക് പരാതി അയച്ചിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.