അപകടത്തെ തുടര്‍ന്ന് തൊഴില്‍ പോയി; പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇല്ല

അപകടത്തെ തുടര്‍ന്ന് സ്ഥിരം തൊഴില്‍ നഷ്ടപ്പെട്ട പുതുപ്പാടിക്കാരന്‍ ടോമി തോമിസിന് പുരയിടത്തിന്റെ  പട്ടയമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പോലും നഷ്ടപ്പെടുകയാണ്. ജീവിക്കാനായി പുരയിടം പണയപ്പെടുത്തി വായ്പയെടുക്കാന്‍ പോലും ടോമിക്കും കുടുംബത്തിനും സാധിക്കുന്നില്ല

മരത്തിന്റെ മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ശേഷം കൂലിപ്പണിക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ്  ടോമി,മുട്ടുകുന്നിലെ പട്ടയമില്ലാ ഭൂമിയിലെ നൂറ് കണക്കിന് അന്തേവാസികളില്‍ ഒരാളാണ് ടോമിയും,മകളുടെ വിവാഹം മകന്റെ പഠനം കുടുംബത്തിന്റെ ഉപജീവനം എല്ലാം കടത്തിലാണ്,പക്ഷെ കടമെടുക്കാന്‍ പോലും ഒരു തുണ്ട് ഭൂമിയുടെ അവകാശമില്ല

നികുതി ഷീട്ടില്ലാത്തതിനാല്‍ തൊഴിലുറപ്പിന്റെ ആനുകൂല്യം കിട്ടില്ല, കര്‍ഷകര്‍ക്കുള്ള മറ്റാനുകൂല്യങ്ങള്‍ക്കും അര്‍ഹതയില്ല,

ടോമിയുടെ ചെറുപ്പത്തില്‍  മാതാപിതാക്കള്‍ക്കൊപ്പം ഈ മലയടിവാരത്തെത്തിയതാണ് ടോമി,അന്ന് ജന്മിയില്‍ നിന്ന് ടോമിയുടെ പിതാവ് വിലകൊടുത്ത് വാങ്ങിയതാണ് ഈ പുരയിടം,പക്ഷെ ഇക്കാലമത്രയും അതിന്റെ അവകാശം പതിച്ചുകിട്ടിയിട്ടില്ല